കല്‍പ്പറ്റ: ഓണവുമായി ബന്ധപ്പെട്ട് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം. പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ കളക്ടര്‍ രൂപീകരിച്ച സ്ക്വാഡുകള്‍ കമ്പളക്കാട്, പനമരം, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ 120ല്‍ അധികം കടകളില്‍ പരിശോധന നടത്തി.
12 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവരപ്പട്ടിക പൊതുജനങ്ങള്‍ കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു. ഹോട്ടലുകളില്‍ അനധികൃതമായി സൂക്ഷിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പൊതുവിതരണവകുപ്പ്, ലീഗല്‍ മെട്രോളജി, പോലീസ്, റവന്യു, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്ക്വാഡുകള്‍ രൂപീകരിച്ചത്.